വ്യായാമത്തിന് മുൻപ് ഒരുകപ്പ് കട്ടൻ കാപ്പി; ഉപ്പിട്ട് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്

വ്യായാമം ചെയ്യുന്നതിന് മുമ്പായി കട്ടൻ കാപ്പിയിൽ അൽപ്പം ഉപ്പ് ചേർത്ത് കഴിക്കുന്നത് നല്ലതാണെന്ന് ചില ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീന്റെ ഉത്തേജക ശേഷിയും ഉപ്പിലെ സോഡിയത്തിന്റെ ഗുണങ്ങളും ഉൻമേഷത്തോടെ വ്യായാമം ചെയ്യാൻ നിങ്ങളെ സഹായിക്കും.

By Senior Reporter, Malabar News
black-coffee
Ajwa Travels

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടൻകാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജവും ഉൻമേഷവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രാവിലെ ഒരു കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇതിനും അപ്പുറം ചില ഗുണങ്ങൾ നമ്മുടെ കട്ടൻ കാപ്പിക്കുണ്ട്. അത് എന്താണെന്നോ?

ടൈപ്പ്-2 ഡയബറ്റിസ്, വിഷാദം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും ശരീരഭാര നിയന്ത്രണത്തിനുമൊക്കെ കാപ്പിക്ക് നിങ്ങളെ സഹായിക്കാനാകുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

വ്യായാമം ചെയ്യുന്നതിന് മുമ്പായി കട്ടൻ കാപ്പിയിൽ അൽപ്പം ഉപ്പ് ചേർത്ത് കഴിക്കുന്നത് നല്ലതാണെന്ന് ചില ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീന്റെ ഉത്തേജക ശേഷിയും ഉപ്പിലെ സോഡിയത്തിന്റെ ഗുണങ്ങളും ഉൻമേഷത്തോടെ വ്യായാമം ചെയ്യാൻ നിങ്ങളെ സഹായിക്കും.

കഫീൻ ശരീരത്തിലെ ഊർജനില ഉയർത്തുകയും മാനസിക ഉണർവ് നൽകുകയും ചെയ്യും. നല്ല രീതിയിൽ വ്യായാമം പൂർത്തിയാക്കാൻ ഇത് സഹായിക്കും. കാപ്പിയുടെ കയ്പ്പ് രുചിക്ക് അൽപ്പം വ്യത്യാസം വരുത്താൻ മാത്രമല്ല, ശരീരത്തിലെ ഇലക്ട്രോലൈറ്റ്‌ ബാലൻസ് നിലനിർത്താനും ഉപ്പ് സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ശരീരത്തിലെത്തുന്ന കഫീൻ പൂർണമായും പ്രവർത്തനക്ഷമമാകാൻ വ്യായാമം ചെയ്യുന്നതിന് 45-60 മിനിറ്റ് മുൻപ് കാപ്പി കുടിക്കുന്നതാണ് നല്ലത്.

ദിവസവും മൂന്ന് കപ്പ് കട്ടൻകാപ്പി കുടിക്കുന്നത് കാർഡിയോ മെറ്റബോളിക് മൾട്ടി മോർബിഡിറ്റിയെ തടയാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. യുകെ ബയോ ബാങ്കിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്‌ത്‌ ചൈനയിലെ സൂചു സർവകലാശാലയിലെ സൂചോ മെഡിക്കൽ കോളേജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവർക്ക് അല്ലെങ്കിൽ 200-300 മില്ലിഗ്രാം കഫീൻ ശരീരത്തിൽ എത്തുന്നവർക്ക് 100 മില്ലി ഗ്രാമിൽ താഴെ കഫീൻ ഉള്ളിൽച്ചെല്ലുന്നവരേക്കാൾ കാർഡിയോ മെറ്റബോളിക് കൊമോർബിഡിറ്റിക്കുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE