ഛത്തീസ്‌ഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30യോടെ ആയിരുന്നു സംഭവം. പോലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്. കോടതി പരിസരത്ത് നിന്നും എല്ലാവരെയും ഒഴിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ല.
കോടതിയിലെ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകർന്നു. അഭിഭാഷകർ സമരത്തിലായതിനാൽ സ്‌ഫോടന സമയത്ത് കോടതിക്കുള്ളിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Also Read: ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ







































