പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മൽസരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് കൊമ്പൻമാരുടെ ഇന്നത്തെ എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം സ്‌ഥാനത്താണ്. അഞ്ച് കളിയിൽ ആറ് പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്‌ഥാനത്തുമാണ്.
കഴിഞ്ഞ മൽസരത്തിൽ ഈസ്‌റ്റ് ബംഗാളിന് എതിരെ അർഹിച്ച ജയം റഫറിയുടെ അന്ധമായ തീരുമാനങ്ങളിലൂടെ നഷ്‌ടമായ ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. നേടിയ രണ്ട് ഗോളുകൾ അനുവദിക്കാതെ നിന്നതോടെയാണ് കഴിഞ്ഞ കളി സമനിലയിൽ അവസാനിച്ചത്.
സഹൽ, പുട്ടിയ, ജീക്‌സൺ തുടങ്ങിയ ഇന്ത്യൻ യുവ താരങ്ങളും അൽവാരോ, ലൂണ ഉൾപ്പെടെയുള്ള വിദേശ താരങ്ങളും ഇന്ന് കളത്തിൽ ഇറങ്ങും. മറുഭാഗത്ത് മുംബൈ തുടർച്ചയായ ജയങ്ങൾ നേടി ആത്‌മ വിശ്വാസത്തിലാണ്. ശക്‌തമായ മുന്നേറ്റ നിരയും അതിന് പിന്തുണ നൽകുന്ന പ്രതിരോധ നിരയും ടീമിന് കരുത്തേകും.
Read Also: താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും







































