പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ കോൺഗ്രസിന് തിരിച്ചടി. കർട്ടോറിമിലെ കോൺഗ്രസ് എംഎൽഎ അലീക്‌സോ റെജിനാൾഡോ ലോറൻകോ ആണ് തിങ്കളാഴ്‌ച പാർട്ടിയിൽ നിന്നും രാജിവച്ചത്. എംഎൽഎ സ്‌ഥാനവും അദ്ദേഹം രാജിവച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്‌ഥാനാർഥി പട്ടികയിൽ പാർട്ടി അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയതിനാൽ അലീക്‌സോ റെജിനാൾഡോയുടെ രാജി കോൺഗ്രസിന് തിരിച്ചടിയായി. റെജിനാൾഡോയുടെ രാജിയോടെ, സംസ്‌ഥാന നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം രണ്ടായി കുറഞ്ഞു. ദിഗംബർ കാമത്തും പ്രതാപ്‌സിംഗ് റാണെയും ആണ് കോൺഗ്രസിന്റെ നിലവിലെ എംഎൽഎമാർ.
ഡിസംബർ 16ന്, ഗോവ തിരഞ്ഞെടുപ്പിനുള്ള എട്ട് സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെ മാർഗവോ മണ്ഡലത്തിൽ നിന്ന് മൽസരിപ്പിക്കാനാണ് തീരുമാനം.
Most Read: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം; ചർച്ചയ്‌ക്ക് തയ്യാറായി കേന്ദ്രം