ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ആം തീയതി പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്. പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ നടത്തില്ലെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ തീയതികള്‍ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് 31ആം തീയതിയോടെ സിബിഎസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.
31ആം തീയതി വൈകിട്ട് 6 മണിയോടെയാണ് പരീക്ഷ തീയതികള്‍ പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പരീക്ഷാതീയതികള്‍ അറിയുന്നതിനായി www.cbse.nic.in എന്ന വെബ്സൈറ്റ് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
Read also : തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്






































