സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു

By Staff Reporter, Malabar News
cbse
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീ​ക്ഷ ഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ളാസ് ഫലം ജൂലൈ പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ വിലയിരുത്തൽ. എന്നാൽ തീരുമാനം ഇപ്പോഴും നീളുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം കുറഞ്ഞ ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്‌റ്റാകും അന്തിമമായി പ്രഖ്യാപിക്കുക.

Read Also: കെ ഫോൺ; ലാഭകരമായി പദ്ധതി നടപ്പാക്കുന്നത് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE