തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ നാലുപേർ പിടിയിൽ. ജോൺസൺ, അഖിൽ, രാഹുൽ, ബനടിക്‌ട്, ജോഷി എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന്, ബോംബേറ് കേസുകളിലെ പ്രതികളാണ് ഇവർ.
തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ളീറ്റസിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. വീടിന് മുന്നിൽ സംസാരിച്ച് നിൽക്കെ അക്രമികൾ ബോംബെറിയുകയായിരുന്നു. വലതുകാൽ പൂർണമായും തകർന്ന യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്. ക്ളീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയമുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് പറയുന്നത്.
Most Read: പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം