പരാതി നൽകിയതിന്റെ വൈരാഗ്യം; ഗുണ്ടകളുമായി ഭാര്യവീട് അടിച്ചുതകർത്ത് യുവാവ്

By News Desk, Malabar News
Young man assaults his wife while intoxicated
Ajwa Travels

തിരുവനന്തപുരം: ചന്തവിളയിൽ ഗുണ്ടകളുമായി എത്തിയ യുവാവ് ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ ആണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലെ വീട് അടിച്ചുതകർത്തത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

രണ്ടുദിവസം മുൻപുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് റഹീസിനെതിരെ സ്‌റ്റേഷനിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണം. സ്‌ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം വാളുമായി എത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റഹീസിനെ ഭയന്ന് ഭാര്യ നൗഫിയ പിതാവിനൊപ്പം മറ്റൊരു സ്‌ഥലത്തേക്ക് മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ എത്തിയ ഇയാൾ ഭാര്യയെ കാണാത്തതിനെ തുടർന്ന് വീട് അടിച്ചുതകർക്കുകയായിരുന്നു. മാരകായുധങ്ങളുമായി രണ്ട് ഗുണ്ടകൾക്കൊപ്പമാണ് റഹീസ് എത്തിയത്. വീട്ടിലെ ജനലുകളും വാതിലുകളും ടിവി അടക്കമുള്ള ഉപകരണങ്ങളും ശൗചാലയവും പൂർണമായും നശിപ്പിച്ചു. തുടർന്ന് ഈ സംഘം കണിയാപുരം മുസ്‌ലിം സ്‌കൂളിന് സമീപം താമസിക്കുന്ന നൗഫിയയുടെ ബന്ധുവായ സക്കീറിന്റെ വീടും വാഹനവും അടിച്ചുതകർത്തു. സംഭവത്തിന് ശേഷം റഹീസ് ഖാൻ അടക്കമുള്ള പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

Most Read: തട്ടിപ്പ് കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE