തട്ടിപ്പ് കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

By Desk Reporter, Malabar News
Fraud case; The property of Jacqueline Fernandez was confiscated
Ajwa Travels

ന്യൂഡെൽഹി: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇഡി നടപടി.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. സ്‌ഥിരം നിക്ഷേപം ഉൾപ്പടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്‌ട്രീയക്കാരനായ ടിടിവി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോൾ പ്രതിയാണ്.

അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ഡെൽഹി ബിസിനസുകാരന്റെ ഭാര്യയിൽനിന്ന് 215 കോടി തട്ടിയെടുത്ത കേസിൽ കഴിഞ്ഞവർഷം സുകേഷിനെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു.

കേസിൽ ജാക്വിലിനെ വിളിച്ചുവരുത്തി ഏഴു മണിക്കൂർ നേരം ചോദ്യം ചെയ്‌തിരുന്നു. 10 കോടി വിലപിടിപ്പുള്ള സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് കൈമാറിയതായി കുറ്റപത്രത്തിൽ പറയുന്നു.

Most Read:  വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE