വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ

By Staff Reporter, Malabar News
VijayBabu-anticipatory bail
Ajwa Travels

കൊച്ചി: വിജയ് ബാബുവിന് എതിരായ പീഡന പരാതി ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സംഘടനാ നേതൃത്വം. നാളത്തെ യോഗത്തിന് ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക.

അതേസമയം വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്‌റ്റിന് തടസമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷണര്‍ നാഗരാജു വ്യക്‌തമാക്കി.

പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിച്ച് അറസ്‌റ്റ് ചെയ്യാനുള്ള നീക്കം ശക്‌തമാക്കിയെന്ന് പോലീസ് അറിയിച്ചു. നേരത്തെ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ഹോട്ടലിലും ഫ്‌ളാറ്റിലും പരിശോധന നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.

Read Also: പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE