ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി.
പോലീസ് നായ ചേതക്കും ബോംബ് സ്‌ക്വാഡ് അംഗങ്ങളും ചൊവ്വാഴ്‌ച മണിക്കൂറുകളോളമാണ് സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. തിങ്കളാഴ്‌ച വൈകീട്ടാണ് ഇവിടെ നിന്ന് ബോംബ് ശേഖരം കണ്ടെത്തിയത്.
4 പ്ളാസ്‌റ്റിക് ബോംബുകളാണ് പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ മതിലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. സ്‌കൂൾ അധ്യാപകരാണ് പോലീസിൽ വിവരമറിയിച്ചത്. പിന്നീട് മുഴക്കുന്ന് സിഐ എംകെ സുരേഷും എസ്ഐ പി റഫീഖും എസ്‌ഐ അജിത്തിന്റെ നേതൃത്വത്തിൽ ബോംബ് സക്വാഡും സ്‌ഥലത്തെത്തി ബോബുകൾ നിർവീര്യമാക്കി.
Read also: രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ






































