കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്.
തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും ബോംബ് സ്‌ക്വാഡും ഇവ കസ്‌റ്റഡിയിൽ എടുത്തു. ശേഷം ചേലക്കാട് ക്വാറിയിൽ എത്തിച്ച് ബോംബുകൾ പൊട്ടിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം








































