കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് വിതരണം ചെയ്തു തുടങ്ങും. നിശ്ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായംകൂടിയവർ, അവയവം മാറ്റിവച്ചവർ, പ്രതിരോധശേഷി കുറവുള്ളവർ, കീമോതെറാപ്പി ചെയ്യുന്ന അർബുദ രോഗികൾ തുടങ്ങിയ ആളുകൾക്കാണ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ഫൈസർ, ഓക്സ്ഫഡ് എന്നിവയിൽ ഏതെങ്കിലും വാക്സിൻ സ്വീകരിച്ച ആളുകൾക്കാണ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുക.
അതേസമയം കുവൈറ്റിൽ ഇതുവരെ 26,68,082 ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 1ആം ഡോസ് മാത്രം എടുത്ത ആളുകളും, 2 ഡോസും എടുത്ത ആളുകളും ഉൾപ്പടെയുള്ള കണക്കാണിത്.
Read also: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ വരുന്നു; ഭൂ തർക്കങ്ങൾക്ക് പരിഹാരം







































