ന്യൂഡെൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. ഏഴിടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്‌ക്ക് ലീഡുള്ളത്.
ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ആയിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്‌ദാ, മണിക്‌തല (ബംഗാൾ), വിക്രവണ്ടി (തമിഴ്‌നാട്), അമർവാര (മധ്യപ്രദേശ്), ഡെഹ്റ, ഹാമിർപുർ നാലഗഢ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാർ), ജലന്ധർ വെസ്‌റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണ് വരുന്നത്.
2021ലെ തിരഞ്ഞെടുപ്പിൽ ബംഗാളിലെ മണിക്‌തല സീറ്റിൽ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്‌ദാ എന്നിവിടങ്ങളിൽ ബിജെപിയാണ് ജയിച്ചത്.പി എംഎൽഎമാർ പിന്നീട് തൃണമൂലിലേക്ക് പോയി. എംഎൽഎമാരുടെ മരണത്തെയും രാജിയെയും തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Most Read| വിഴിഞ്ഞത്ത് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുന്നു; സാൻ ഫെർണാണ്ടോ നാളെ മടങ്ങും