മലപ്പുറം: കനോലി കനാൽ ആഴം കൂട്ടൽ പ്രവൃത്തികൾ അടുത്ത മാസം പുനഃരാരംഭിക്കാൻ തീരുമാനം. കനാലിൽ നിന്ന് പുറത്തെടുക്കുന്ന ചെളിയും മണ്ണും കൂട്ടിയിടാൻ തുറമുഖ വകുപ്പ് പുതിയ സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഇറിഗേഷൻ വകുപ്പിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
രണ്ടാഴ്‌ചക്കകം ആഴം കൂട്ടൽ പ്രവൃത്തി പുനഃരാരംഭിക്കുമെന്നാണ് അറിയുന്നത്. കനോലി കനാലിൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് മുതൽ പൊന്നാനി ഭാരതപ്പുഴ വരെയുള്ള ഭാഗം ആഴം കൂട്ടുന്നതിനായുള്ള നിർമാണമാണ് പാതിവഴിയിൽ നിലച്ചിരുന്നത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച സോളാർ ബോട്ട് സർവീസ് തുടങ്ങുന്നതിനായാണ് കനാൽ നവീകരിക്കാൻ തീരുമാനിച്ചിരുന്നത്.
Most Read: കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് നിർമാണം പുരോഗമിക്കുന്നു








































