കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് നിർമാണം പുരോഗമിക്കുന്നു

By Staff Reporter, Malabar News
oxygen-plant
Representational image
Ajwa Travels

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് 1.87 കോടി ചിലവിൽ പണി നടക്കുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്‌ഥാപനങ്ങളുടെയും ജില്ലാ അധികൃതരുടെയും കൂട്ടായ്‌മയിലാണ് പദ്ധതി ഒരുങ്ങുന്നത്.

ഭൂമിയും 50 ലക്ഷം രൂപയും ജില്ലാപഞ്ചായത്താണ്‌ നൽകുന്നത്‌. ബാക്കി തുക ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തി. നിർമിതികേന്ദ്രമാണ്‌ നിർമാണ പ്രവർത്തനം നടത്തുന്നത്‌. ദിവസം 200 സിലിൻഡർ ഓക്‌സിജൻ ഇവിടെ നിന്ന്‌ ഉൽപാദിപ്പിക്കും. കെട്ടിടനിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന്‌ ഓക്‌സിജൻ പ്ളാന്റ്‌ എത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജറാണ്‌ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥൻ.

കൊച്ചിയിലെ കെയർ സിസ്‌റ്റംസിനാണ്‌ ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല. ഇ-ടെണ്ടർ വഴി ലഭിച്ച അപേക്ഷകളിൽ നിന്നാണ് കെയർ സിസ്‌റ്റംസിനെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ 20 ശതമാനം തുക മുൻകൂർ ആയി നൽകി കഴിഞ്ഞു. 50 ശതമാനം തുക പ്ളാന്റ് സ്‌ഥാപിക്കുമ്പോഴും ബാക്കി 30 ശതമാനം തുക നിർമാണം പൂർത്തിയാകുന്ന സമയത്തും നൽകും.

Read Also: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE