പമ്പ: ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ടാക്സി കാറിലാണ് പമ്പയിലേക്ക് യാത്ര തിരിച്ചത്.
പോകുംവഴി ചാലക്കയത്തിന് സമീപത്ത് വെച്ചാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം, ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഇന്ന് കാര്യമായ തിരക്കില്ല. മണ്ഡലകാലം തുടങ്ങി 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഇന്നലെ രാത്രി ഏഴുവരെ 14,95,774 പേരാണ് എത്തിയത്. ഏഴുമണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ





































