തിരുവല്ല: വേങ്ങലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. 60ഉം 65നുമിടയിൽ പ്രായം തോന്നിക്കുന്ന സ്‌ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഭാര്യയും ഭർത്താവുമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. മരിച്ച സ്‌ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.
വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടെ വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തി തീയണക്കുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്.
കത്തിക്കരിഞ്ഞ നിലയിലാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട മരണമാണോ ആത്‍മഹത്യയാണോ എന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Most Read| അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും