വിൽപ്പനയിൽ പുതിയ ഉയരങ്ങൾ തൊട്ട് ഇന്ത്യൻ കാർ വിപണി. കഴിഞ്ഞ സാമ്പത്തികവർഷം (2025-26) രാജ്യത്ത് ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024-25ൽ ഇത് 43.4 ലക്ഷമായിരുന്നു. ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞവർഷം 24,22,713 യൂണിറ്റെന്ന റെക്കോർഡ് വിൽപ്പന നേടി.
മുൻവർഷം ഇത് 22,34,266 യൂണിറ്റായിരുന്നു. ടാറ്റ മോട്ടോഴ്സും ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന നേടിയ വർഷമാണ് കടന്നുപോയത്. 6.4 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി. 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മഹീന്ദ്ര 6,60,276 വാഹനം വിറ്റു. മുൻവർഷം 5,51,487 യൂണിറ്റ് മാത്രമായിരുന്നു. വളർച്ച 20 ശതമാനം.
ടൊയോട്ട 20 ശതമാനം വളർച്ചയോടെ 4,06,081 വാഹനം വിറ്റു. മുൻവർഷം 3,37,148. ഹ്യൂണ്ടായ് നാലാം പാദത്തിൽ മാത്രം 1,66,578 യൂണിറ്റുകൾ വിറ്റു. ഇതും റെക്കോർഡാണ്. ജിഎസ്ടിയിൽ നൽകിയ ഇളവാണ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിക്ക് പുതിയ ഊർജമേകിയത്.
അതേസമയം, രാജ്യാന്തര തലത്തിലെ യുദ്ധ സാഹചര്യത്തിൽ നിർമാണ വസ്തുക്കൾക്ക് ഉണ്ടാകുന്ന ക്ഷാമം വിപണിയെ ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്കയും കാർ വ്യവസായത്തിനുണ്ട്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































