കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ അടക്കമുള്ളവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ തയ്യാറായിരുന്നില്ല. അതോടെയാണ് സിബിഐ അഴിമതി നിരോധന വകുപ്പുകൾ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയത്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്‌തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
Read Also: കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും