Thu, Mar 19, 2026
23.9 C
Dubai

കുറവിലങ്ങാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്

കുറവിലങ്ങാട്: എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവ് ഭാഗത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകട സമയത്ത് 49 പേരാണ്...

രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി; ജാർഖണ്ഡിലെ ആശുപത്രിയിൽ ഗുരുതര വീഴ്‌ച

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിങ്‌ഭും ജില്ലയിലെ ചായ്‌ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച ഉണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴ്...

കർണൂൽ ബസപകടം; പൊട്ടിത്തെറിച്ചത് 400 മൊബൈലുകൾ, ബൈക്കിലെ തീ ആളിപ്പടർന്നു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിന് ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 400 മൊബൈൽ ഫോണുകളെന്ന് നിഗമനം. 20 പേരാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവറടക്കം 41 പേരുണ്ടായിരുന്ന ബസിലെ ബാക്കി യാത്രക്കാരെ...

ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, ഫ്‌ളാറ്റുകളും വാങ്ങി

ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഫ്‌ളാറ്റുകളും ഭൂമിയും വാങ്ങികൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിന് പുറമേ ചെന്നൈയിലെ...

റഷ്യൻ മിസൈൽ ആക്രമണം; യുക്രൈനിൽ നാലുമരണം, 16 പേർക്ക് പരിക്ക്

കീവ്: തലസ്‌ഥാനമായ കീവിൽ ഉൾപ്പടെ യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്‌ച രാവിലെ വരെ നീണ്ടു. ഏതാനും...

അടിമാലിയിൽ മണ്ണിടിച്ചിൽ; ദമ്പതികളെ പുറത്തെത്തിച്ചു, ബിജുവിന്റെ മരണം സ്‌ഥിരീകരിച്ചു

അടിമാലി: ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു- സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു. അബോധാവസ്‌ഥയിൽ ആയിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി

ബെംഗളൂരു: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി. 176 ഗ്രാം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്‌ളാറ്റിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശബരിമലയിൽ നിന്ന്...

സർ ക്രീക്കിൽ ഇന്ത്യയുടെ സൈനികാഭ്യാസം; വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം 'ത്രിശൂൽ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ. ഈമാസം 28, 29 ദിവസങ്ങളിലാണ്...
- Advertisement -