Sat, Mar 21, 2026
24.4 C
Dubai

കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഡെൽഹി സന്ദർശനത്തിന്റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമാണത്തിനായി കൂടുതൽ...

ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷിക്കാൻ പ്രത്യേക സംഘം, സർക്കാർ ഉത്തരവിറക്കി

കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. എസ്ഐടിയിൽ തൃശൂരിലെ...

തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം; പത്ത് കടകൾ കത്തിയമർന്നു

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്‌റ്റാൻഡിന് സമീപത്തെ കെവി കോംപ്ളക്‌സിലുള്ള കളിപ്പാട്ട വിൽപ്പനശാലയിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിലെ...

സഭയിലെ പ്രതിപക്ഷ ബഹളം; മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌ത്‌ സ്‌പീക്കർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിൽ കടുത്ത നടപടിയുമായി സ്‌പീക്കർ എഎൻ ഷംസീർ. മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌തു. റോജി എം ജോൺ, എം, വിൻസെന്റ്, സനീഷ്...

കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവം; അഞ്ചുപേർ പിടിയിൽ

കൊച്ചി: കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കമ്പനിയിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരും ഇവരെ സഹായിച്ചുവെന്ന്...

ചെയറിന് മുന്നിൽ ബാനർ ഉയർത്തി, രോഷാകുലനായി സ്‌പീക്കർ; സഭാ നടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ സ്‌പീക്കർ നിർദ്ദേശം...

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്‌റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും...

കഫ് സിറപ്പ് ദുരന്തം; ഫാർമ ഉടമ അറസ്‌റ്റിൽ, രണ്ട് കുട്ടികൾക്ക് കൂടി ദാരുണാന്ത്യം

ഭോപ്പാൽ: കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്‌റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്...
- Advertisement -