പാലം തകർന്നതിൽ പ്രതിഷേധം; റിപ്പോർട് കിട്ടിയ ശേഷം തുടർനടപടിയെന്ന് മന്ത്രി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് കിട്ടിയ ശേഷമാകും തുടർനടപടി. മിൻവിധിയോടെ സമീപിക്കുന്നില്ല....
ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം
ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 17 സെന്റീമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ...
ലോകത്തിന്റെ കണ്ണ് അലാസ്‌കയിൽ; ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്, ഇന്ത്യക്കും നിർണായകം
വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു...
കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 63 പേർ ചികിൽസയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത്...
‘ആണവഭീഷണി ഇന്ത്യയോട് വേണ്ട, രക്‌തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’
ന്യൂഡെൽഹി: 79ആം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി...
‘താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; പാക്കിസ്‌ഥാന് ഇന്ത്യയുടെ മറുപടി
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായുള്ള പ്രകോപന പ്രസ്‌താവനകൾക്ക് മറുപടിയുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടാക്കിയാൽ പാക്കിസ്‌ഥാന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര പരാജയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്‌ഥാൻ ഇന്ത്യക്കെതിരെ...
ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി
വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച...
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; പത്തുമരണം, കനത്ത നാശനഷ്‌ടമെന്ന് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്‌ത്വാർ...









































