Sat, Apr 4, 2026
23.7 C
Dubai

അപമര്യാദയായി പെരുമാറരുത്, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്‌; പോലീസുകാർക്ക് കർശന നിർദ്ദേശം

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശം. അയ്യപ്പ ഭക്‌തരോട് ഒരുകാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗവും...

നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 5 മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്

തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചു മരണം. ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ...

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്

ന്യൂഡെൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര...

ചേവായൂർ ബാങ്കിലെ പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാം; ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിലെ പുതിയ ഭരണസമിതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു...

സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്‌...

റിയൽ എസ്‌റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസ്; സുഹൃത്ത് പിടിയിൽ

കളമശ്ശേരി: സ്വർണവും പണവും കൈക്കലാക്കാൻ റിയൽ എസ്‌റ്റേറ്റുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി...

പാലക്കാട് തോൽ‌വിയിൽ സുരേന്ദ്രന് സ്‌ഥാനം തെറിക്കുമോ? ബിജെപി നേതൃയോഗം മറ്റന്നാൾ

തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിൽ...

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ...
- Advertisement -