ശബരിമലയിൽ ഭക്‌തജന തിരക്ക്, സൗകര്യങ്ങൾ കുറവ്; കൂടുതൽ പോലീസിനെ വിന്യസിച്ചു
പത്തനംതിട്ട: ശബരിമലയിൽ ഭക്‌തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ട്. ഇതിന് പുറമെ സ്‌പോട്ട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽ...
ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ മഹിളാ മോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മൽസരിക്കും.
പാലക്കാട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി...
യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...
‘പാലക്കാട് പ്രാണി പോയ നഷ്‌ടം’; പി സരിനെതിരെ കെ സുധാകരൻ
വയനാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി സരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് പ്രാണി പോയ നഷ്‌ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്ന് സുധാകരൻ പറഞ്ഞു. വയനാട് യുഡിഎഫ്...
പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം; സരിന് പിന്നാലെ ഷാനിബും സിപിഎമ്മിലേക്ക്
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നാണ്...
ക്വാർട്ടേഴ്‌സിന് മുന്നിൽ നവീനും പ്രശാന്തനും കണ്ടുമുട്ടി; സിസിടിവി ദൃശ്യം പുറത്ത്
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തൻ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്‌ടോബർ ആറിന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും...
പ്രഭാഷകനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
തൃശൂർ: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 11.30ന് കേരള സാഹിത്യ...
നവീനെതിരായ കൈക്കൂലി പരാതി വ്യാജം? അന്വേഷണ ചുമതലയിൽ നിന്ന് കളക്‌ടറെ മാറ്റി
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ...









































