പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നാണ് വിവരം. ഷാനിബ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്. പാലക്കാട് കെഎസ്‌യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്. സരിന് പുറമെ കെപിസിസി മുൻ സെക്രട്ടറി എൻകെ സുധീർ ഡിഎംകെയ്‌ക്ക് വേണ്ടി ചേലക്കരയിൽ മൽസരിക്കുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച സരിൻ, വാർത്താ സമ്മേളനം നടത്തി നേതൃത്വത്തിനെതിരെയും നേതാക്കൾക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെ പാർട്ടിയുമായി അകന്ന സരിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. തുടർന്നാണ് സിപിഎമ്മിൽ ചേർന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!