Fri, Jan 30, 2026
25 C
Dubai

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്. എറണാകുളം- ബെംഗളൂരു വന്ദേഭാരത്...

വേണുവിന്റെ മരണം; ചികിൽസാ പിഴവില്ലെന്ന് റിപ്പോർട്, മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിൽസാ വീഴ്‌ചയില്ലെന്ന് പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിൽസ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിൽസാ...

കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് മരണം

പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജങ്ഷന് സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു....

‘യുദ്ധത്തിന് തയ്യാർ; പാക്കിസ്‌ഥാന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്...

നിർമാണം പൂർത്തിയാകാത്ത വീട് തകർന്ന് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്‌ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന...

വന്ദേഭാരത് ഉൽഘാടനത്തിൽ ഗണഗീതം; തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തൽ- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപരമത വിദ്വേഷവും വർഗീയ...

ഒമാൻ പ്രവാസികൾക്ക് ആശ്വാസം; പിഴയില്ലാതെ വിസ പുതുക്കാം, സമയപരിധി നീട്ടി

മസ്‌കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി)....

‘നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല, പ്രാകൃതമായ ചികിൽസാ നിലവാരം’

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48)...
- Advertisement -