പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി കാന്തപുരം; ജനകീയ വിഷയങ്ങളിൽ ചർച്ച
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാർ. ഡെൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. വിവിധ സാമൂഹിക- മാനുഷിക- വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ...
സച്ചിദാനന്ദനെ പിണക്കാതെ സർക്കാർ; സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി
തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സർക്കാർ. സംസ്‌ഥാനത്ത് തുടർഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രസ്‌താവന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
സച്ചിദാനന്ദന്റെ വിമർശനത്തിന്...
നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം, പടക്കം പൊട്ടിക്കൽ; കേസ്
കോഴിക്കോട്: നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം...
ശബരിമല യുവതീ പ്രവേശനം; മാർച്ച് 14നകം നിലപാട് അറിയിക്കണം, ഹരജികൾ പുതിയ ബെഞ്ചിന്
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ സംസ്‌ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ...
പുഴയിലേക്ക് എടുത്തുചാടി അർജുൻ; സമയോചിത ഇടപെടലിൽ വീട്ടമ്മയ്‌ക്ക് പുതുജീവൻ
അർജുൻ ബാബു എന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിൽ വീട്ടമ്മയ്‌ക്ക് പുതുജീവൻ. തൊടുപുഴ മണക്കാട് കുന്നത്തുപാറ കടവിൽ ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ഭാര്യ കൃഷ്‌ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ. ഇതിന് സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന...
എ. സുരേഷ് കോൺഗ്രസിലേക്ക്; മലമ്പുഴയിൽ സ്വതന്ത്ര സ്‌ഥാനാർഥി ആയേക്കും
പാലക്കാട്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ആയിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചതായാണ് വിവരം....
അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന; 2025ൽ നടന്നത് 77 ശസ്‌ത്രക്രിയകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന. 2025ൽ മാത്രം 77 അവയവമാറ്റ ശസ്‌ത്രക്രിയകളാണ് നടന്നത്. 2024ൽ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞവർഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ...
പ്രേംകുമാർ കഴക്കൂട്ടത്ത് മൽസരിക്കും? നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്
തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മൽസരിപ്പിക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്‌തമാക്കിയ ശേഷം തുടർ നടപടികൾ...







































