ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്....
കൊല്ലപ്പെട്ട മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതാവിന്റെ ബന്ധു കസ്‌റ്റഡിയിൽ
കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ നിർണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്‌റ്റഡിയിൽ...
ഉടൻ രാജ്യം വിടണം; പാക്ക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്‌ഥനെ കൂടി പുറത്താക്കി ഇന്ത്യ
ന്യൂഡെൽഹി: ഡെൽഹിയിലെ പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്‌ഥനെ കൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി.
പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞരോ ഉദ്യോഗസ്‌ഥരോ...
കേരളത്തിൽ ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
സ്‌റ്റേറ്റ് ലെവൽ റാപ്പിഡ്...
ജ്യോതി മൽഹോത്ര കേരളത്തിൽ എത്തി, പ്രമുഖരെ ബന്ധപ്പെട്ടെന്ന് സൂചന; വിവരങ്ങൾ തേടും
തിരുവനന്തപുരം: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയിരുന്നതായി റിപ്പോർട്. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉൽഘാടന യാത്രയിൽ ജ്യോതി ഉണ്ടായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയുടേതടക്കം പ്രതികരണം തേടിയിരുന്നെന്നുമാണ്...
ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ഇന്നലെ...
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്; ‘ഹൃദയപൂർവ്വം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്.
മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...
ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 30 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു
റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. അന്വേഷണ ഏജൻസികൾ തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പടെയുള്ളവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
ഛത്തീസ്‌ഗഡിലെ നാരായൺപുർ...








































