പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; 5 സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്‌റ്റഡിയിൽ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.
അക്രമത്തിൽ ലീഗ് ഓഫീസിന്റെ...
പോലീസിന് കനത്ത തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫൊറൻസിക് റിപ്പോർട് ഇന്നലെയാണ് പുറത്തുവന്നത്. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി...
മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി- ജി റാം ജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‍ട്രപതി
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബില്ലിൽ രാഷ്‍ട്രപതി ദ്രൗപതി...
25 ലക്ഷം നഷ്‌ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ല; രാം നാരായണന്റെ കുടുംബം കേരളത്തിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണന്റെ കുടുംബം കേരളത്തിലെത്തി. എസ്‌സി, എസ്‌ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് കുടുംബത്തിന്റെ...
ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്‌ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആകെ...
തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണസമിതി; സത്യപ്രതിജ്‌ഞ ചെയ്‌ത് അംഗങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണസമിതി. സംസ്‌ഥാനത്തെ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേറ്റു. രാവിലെ പത്തിനാണ് കോർപറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിൽ സത്യപ്രതിജ്‌ഞ...
ചിരി മാഞ്ഞു, ചിന്തകൾ ബാക്കി; പ്രിയ ‘ശ്രീനി’ക്ക് വിട
തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. അതുല്യ പ്രതിഭയ്‌ക്ക് മലയാളക്കരയാകെ അന്ത്യാഞ്‌ജലി അർപ്പിച്ചു.
എറണാകുളം ടൗൺ ഹാളിലും ഉദയംപേരൂരിലെ വീട്ടിലുമായി പൊതുദർശനത്തിന് വെച്ച...
ബംഗ്ളാദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി, വ്യാപക പ്രതിഷേധം
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദ ആരോപിച്ചാണ് മൈമെൻസിങ്ങിലെ ഒരു വസ്‌ത്ര ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്‌ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്.
ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ്...








































