Sun, Mar 22, 2026
26 C
Dubai

രാജ്യത്തിന് വേണ്ടി പോരാടാൻ സാധാരണക്കാരും; 37,000 പേർ സേനയുടെ ഭാഗമായതായി യുക്രൈൻ

കീവ്: റഷ്യൻ സൈന്യം രാജ്യം കീഴടക്കാനുള്ള ആക്രമണം തുടരുമ്പോൾ കൂടുതൽ സാധാരണക്കാർ യുക്രൈൻ സേനയിൽ. 37,000 പേരാണ് നിലവിൽ യുക്രൈൻ സേനയുടെ ഭാഗമായത്. ഇവരെ കരുതൽ സേനയുടെ ഭാഗമാക്കി പോരാടാൻ സജ്‌ജരാക്കുകയാണ് യുക്രൈൻ....

ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ

കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക്...

ആക്രമണം തുടരുന്നു; യുക്രൈനിൽ 64 പേർ കൂടി മരണപ്പെട്ടതായി റിപ്പോർട്

കീവ്: റഷ്യ ആക്രമണം തുടരുന്നതിനിടെ യുക്രൈനിൽ 64 പേർ കൂടി കൊല്ലപ്പെട്ടതായി യുഎൻ. കൂടാതെ 240ഓളം സാധാരണക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും യുഎൻ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയതിന്...

സെലെൻസ്‌കിയുമായി സംസാരിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ നേരിടുന്ന കഷ്‌ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം റഷ്യയെ പ്രതിഷേധമറിയിച്ച മാർപാപ്പ, സമാധാനത്തിനായി...

അതിർത്തികൾ അടയ്‌ക്കാൻ തീരുമാനിച്ച് യുക്രൈൻ; 28 മുതൽ പ്രവേശനമുണ്ടാകില്ല

കീവ്: റഷ്യ യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്‌ക്കുകയാണെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷ്‌മിഹാൽ. ഫെബ്രുവരി 28ആം തീയതി മുതൽ റഷ്യയിലേക്കും, ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. അതിർത്തികൾ...

യുദ്ധം കടുപ്പിച്ച് റഷ്യ; എണ്ണ സംഭരണ ശാലക്കും വാതക പൈപ്പ് ലൈനിനും നേരെ ആക്രമണം,...

കീവ്: നാലാം ദിവസവും യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന്...

റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്; നടപടി യൂറോപ്യൻ യൂണിയൻ ഉപരോധത്തിന്റെ ഭാഗമായി

മോസ്‌കോ: റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. 'ബാൾട്ട് ലീഡർ' എന്ന ചരക്കുകപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ളീഷ് ചാനലിൽ വച്ചാണ് ഫ്രാൻസ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ...

ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്നും, പ്രതിസന്ധിഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും അദ്ദേഹം...
- Advertisement -