ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ

By Desk Reporter, Malabar News
starlink Satellite Internet Activated by Elon Musk; Ukraine say Thanks
Ajwa Travels

കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക് ആക്‌ടിവേറ്റ് ചെയ്‌തതായി മസ്‌ക് ശനിയാഴ്‌ച പ്രഖ്യാപിച്ചു.

യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്താല്‍ ഇന്റർനെറ്റ് തടസപ്പെട്ടിരിക്കുന്നത്. ഈ മേഖലകളില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റർനെറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് മസ്‌ക് എന്നാണ് റിപ്പോർട്. യുക്രൈൻ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇത് സംബന്ധിച്ച് ഇലോണ്‍ മസ്‌കിൽ നിന്നും സഹായം അഭ്യർഥിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.

സ്‌റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. ഇതിന് മറുപടിയായി 10 മണിക്കൂറിന് ശേഷമാണ് സ്‌റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്‌ടിവേറ്റ് ചെയ്‌തുവെന്ന് മസ്‌ക് അറിയിച്ചത്. ഇതിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് വ്യക്‌തമാക്കി.

മസ്‌കിന്റെ സഹായത്തിന് യുക്രൈന്‍ ഔദ്യോഗിക അക്കൗണ്ട് നന്ദി അറിയിച്ച് രംഗത്ത് എത്തി. മസ്‌കിന്റെ കീഴിലുള്ള സ്‌പേസ്‌ എക്‌സ് കമ്പനിയാണ് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ വഴി ഇന്റർനെറ്റ് എത്തിക്കുന്ന സ്‌റ്റാര്‍ലിങ്ക് പരിപാടി ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുന്നത്. ഇപ്പോള്‍ തന്നെ സ്‌റ്റാര്‍ലിങ്കിന്റെ 2,000 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ ഉണ്ടെന്നാണ് കണക്ക്. കൂടുതല്‍ സര്‍വീസ് വ്യാപിപ്പിക്കാന്‍ ഇത് 4,000 ഉപഗ്രഹമായി വർധിപ്പിക്കും.

Most Read:  ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE