ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ്...
ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...
പ്രിന്‍സിപ്പലിന്റെ കാലുപിടിപ്പിച്ച സംഭവം; മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
കാസർഗോഡ്: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ. കോളേജ് വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥി...
ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി.
എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത്...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്.
പ്രതിഷേധിച്ച ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ...
‘ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നു’; വിശദീകരണവുമായി തമിഴ്‌നാട്
പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
അതേസമയം...
വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു
വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. വ്യത്യസ്‌ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ...
വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ...








































