വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. കമ്പളക്കാട് നിന്ന് പോലീസെത്തി ഗതാഗതം പുനസ്‌ഥാപിച്ചു.
Also Read: മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന