വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. വ്യത്യസ്‌ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും.
യുജിസി പരീക്ഷകൾക്ക് വയനാട്ടിലെ വിദ്യാർഥികൾ ചുരമിറങ്ങി മറ്റു ജില്ലകളിലേക്ക് പോകേണ്ടുന്ന സാഹചര്യമായിരുന്നു ഇതുവരെ. വയനാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ഒടുവിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. പരീക്ഷാകേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ച് യുജിസി ചെയര്‍മാനുമായി ടി സിദ്ദിഖ് എംഎൽഎ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതിന്റെ ഫലമായാണ് ജില്ലയിൽ കേന്ദ്രം അനുവദിച്ചത്. മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരീക്ഷാകേന്ദ്രം വയനാട്ടിൽ അനുവദിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.
Read Also: ഫസൽ വധക്കേസ്; ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ