Sat, Jan 24, 2026
21 C
Dubai

മയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

തലശേരി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ഇന്ന് വൈകുന്നേരം തലശേരി വാതക...

കോവിഷീൽഡ് വാക്‌സിൻ പാഴായ സംഭവം; സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത

കോഴിക്കോട്: ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായ സംഭവത്തിൽ സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത. വാക്‌സിൻ പാഴാകാൻ കാരണം സ്‌റ്റാഫ് നഴ്‌സിന്റെ അശ്രദ്ധയെന്ന് ഡിഎംഒ അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ആരോഗ്യവകുപ്പ്...

പാലക്കാട് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു

പാലക്കാട്: ജില്ലയിലെ മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേ വിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ...

കോഴിക്കോട് അരക്കോടിയുടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: പാലാഴിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്‌ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22)യാണ് എക്‌സൈസിന്റെ...

ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക

കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...

ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി...

നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മതില്‍ നിര്‍മിക്കാനായി കുഴിയെടുത്തപ്പോഴാണ്...

മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഒരു മാസമായ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ...
- Advertisement -