പാലക്കാട് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു

By News Desk, Malabar News
malabarnews-cattle
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേ വിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ രാമസ്വാമി എന്നിവരുടെ പശുക്കൾക്കാണ് പേ ഇളകിയത്. പേ ഇളകിയ പശുക്കൾ അക്രമാസക്‌തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും കാളിദാസന്റെ പശു തൊഴുത്ത് മുഴുവൻ തകർത്തു. രോഗ ലക്ഷണങ്ങൾ കണ്ട രണ്ടാം ദിവസം തന്നെ പശുക്കൾ ചത്തു.

പേ ഇളകിയ പശുക്കളുടെ പാൽ ചൂടാക്കാതെ കുടിച്ചാൽ വൈറസുകൾ മനുഷ്യ ശരീരത്തിലേക്കും എത്താൻ സാധ്യതയുണ്ട്. തെരുവുനായ ശല്യം ഈ മേഖലയിൽ അതിരൂക്ഷമാണ്. വളർത്തു മൃഗങ്ങളിൽ പോലും പേ വിഷബാധ ഏറ്റതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Must Read: ഇടുക്കി തോട്ടംമേഖലയിലെ ബാലവേല തടയാന്‍ കർശന നടപടികളുമായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE