ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

By News Desk, Malabar News
domestic violence
Representational Image

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസെടുത്തില്ല.

പരാതിയിൽ കേസെടുക്കാതെ പയ്യന്നൂർ പോലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദ്ദനം നേരിട്ടു എന്ന് വ്യക്‌തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിന്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്‌ദരേഖ പറയുന്നു.

തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്‌ദ രേഖയിൽ ഉണ്ട്. ​ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം.

Read Also: ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE