Sun, Mar 15, 2026
23.9 C
Dubai

മലപ്പുറത്ത് കവര്‍ച്ച; 125 പവനും 65,000 രൂപയും കവര്‍ന്നു

മലപ്പുറം: ചേകന്നൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്‌ത്‌ 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്ക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ സമയം വീട്ടില്‍ ആരുമില്ലായിരുന്നു....

ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍

കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്. കോഴിക്കോട് ടൗണ്‍...

കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു 

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35...

കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍

കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. രക്‌തസ്രാവത്തെ തുടര്‍ന്ന്...

മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...

തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി

തൃശൂര്‍: നാട്ടിക കടലില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ (60), ഇക്ബാല്‍ (50), വിജയന്‍ (55), കുട്ടന്‍ (60) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല്...

നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...
- Advertisement -