ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്

By News Desk, Malabar News
Enforcement-Directorate_Malabar news
Ajwa Travels

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ് ഉദ്യോഗസ്‌ഥരാണ് കാസര്‍ഗോഡെത്തിയത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇഡി ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി.  അതേസമയം, ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് ഇന്ന് മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകണമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.

Malabar News: ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE