ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

By Team Member, Malabar News
gold smuggling
Representational image
Ajwa Travels

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു.

ഏകദേശം 1,370 ഗ്രാം വരുന്ന സ്വര്‍ണ്ണമാണ് ഇവര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. ഈന്തപ്പഴം, ചോക്‌ളേറ്റ് എന്നിവയുടെ ഉള്ളിലായി പേസ്‌റ്റ് രൂപത്തിലാക്കിയാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സംഭവത്തില്‍ അറസ്‌റ്റിലായവര്‍ കര്‍ണാടക, കാസര്‍ഗോഡ്, വയനാട് സ്വദേശികളാണ്.

കര്‍ണാടക ശിവമൊഗ്ഗ സ്വദേശിയായ ഷബീര്‍, കാസറഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞ്, നിഷാജ്, ലത്തീഫ്, ബിലാല്‍, വയനാട് സ്വദേശിയായ ബഷീര്‍ എന്നിവരെയാണ് സംഭവത്തിന്റെ ഭാഗമായി കസ്‌റ്റംസ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തത്.

Read also : കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE