കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി

By News Desk, Malabar News
BJP's plan to counter farm protests: 700+ press briefings, 100 meetings across India
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചു. വിജ്‌ഞാന്‍ ഭവനിലാണ് കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച നടക്കുന്നത്. നാല്‍പതോളം കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ഇന്ന് പ്രശ്‌നത്തിന് ഒരു പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചക്ക് മുന്‍പായി പ്രതികരിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിങ്കളാഴ്‌ചത്തെ ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറ്റുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതികള്‍ക്ക് കര്‍ഷകര്‍ വഴങ്ങില്ല.

ചര്‍ച്ചയില്‍ കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ സമരം കൂടുതല്‍ തീവ്രമാക്കാനായി രണ്ടാഴ്‌ചത്തെ സമര പരിപാടികള്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 6 ആം തീയതി ഡെല്‍ഹിയിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്താനും റിപ്പബ്ളിക് ദിനത്തില്‍ രാജ്‌പഥില്‍ കിസാന്‍ പരേഡ് നടത്താനും തീരുമാനമുണ്ട്.

Read Also: നിയന്ത്രണം മാറ്റി; തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഇനി എല്ലാ സീറ്റുകളിലും പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE