നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍

By News Desk, Malabar News
arrest image_malabar news
Representational Image
Ajwa Travels

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്‌മൽബിലാല്‍(18), മുഖദാര്‍ സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

കോഴിക്കോട് നഗരത്തില്‍ തുടര്‍ച്ചയായി രാത്രി കാലങ്ങളില്‍ നടന്നിരുന്ന മോക്ഷണം ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു. പതിവായി ഒരു സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയിലുംപ്പെട്ടിരുന്നു. നഗരത്തിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലെ ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്‌ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമീപ പ്രദേശങ്ങളിലെ സിസി കാമറ ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നോര്‍ത്ത് അസിസ്‌റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്‌ടര്‍ അനില്‍ കുമാറും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. നിരവധി ക്രൈം കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒ മോഹന്‍ദാസ് എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എവി സുമേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ മോഷണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച് പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ ആരംഭിച്ചു.

Malabar News: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE