തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി

By News Desk, Malabar News
fishing_boat
Representation Image
Ajwa Travels

തൃശൂര്‍: നാട്ടിക കടലില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ (60), ഇക്ബാല്‍ (50), വിജയന്‍ (55), കുട്ടന്‍ (60) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ‘പറശ്ശിനിക്കടവ് മുത്തപ്പന്‍’ എന്ന ഫൈബര്‍ വള്ളത്തില്‍ നാല് പേര്‍ മൽസ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി വിവരം ലഭിക്കുന്നത്. വള്ളത്തിലുള്ളവര്‍ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കരയില്‍ നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്. ഇവര്‍ക്കായി  കോസ്‌റ്റല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Malabar News: ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE