കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു 

By News Desk, Malabar News
Move to stabilize temporary staff in universities
Ajwa Travels

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.

ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. പത്തുവര്‍ഷം ദിവസ വേതനത്തിലും കരാര്‍ വ്യവസ്‌ഥയിലുമായി ജോലി ചെയ്‌തവരെയാണ് സ്‌ഥിരപ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹരജിക്കാരുടെ വാദം.

സിന്‍ഡിക്കേറ്റ് തീരുമാനം സ്‌റ്റേ ചെയ്യാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നടപടി. താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

Malabar News: വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE