തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്‌ഥരെ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു; പരാതി
കണ്ണൂർ: പോളിങ് ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്‌ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ...
സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ
ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...
കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു
കണ്ണൂർ: ചാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷറർ സിനാനാണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്‌ച അർധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂർ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി...
തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കുന്നതിനാൽ സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എഐസിസി വക്‌താവ് ഷമാ മുഹമ്മദ്. തനിക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ, ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും...
ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി എംവി ജയരാജൻ
കണ്ണൂർ: എഐസിസി വക്‌താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിലാണ് ഷമക്ക് രണ്ട് വോട്ടുകൾ ഉള്ളത്.
89ആം ബൂത്തിലെ 532ആം...
നിയമസഭാ തിരഞ്ഞെടുപ്പ്; ധർമ്മടത്ത് റോഡ് ഷോയുമായി ജെപി നഡ്ഡ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ധർമ്മടത്തെ എൻഡിഎ സ്‌ഥാനാർഥി സികെ പത്‌മനാഭന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് ഒരു...
ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്
കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ...
3 മാസത്തിനിടെ 739 തീപിടുത്തം; ജില്ലയിൽ ജാഗ്രത വേണമെന്ന് അഗ്‌നിരക്ഷാ സേന
കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി തീപിടുത്തം വ്യാപകമാകുകയാണ്. കഴിഞ്ഞ ജനുവരി 1 മുതൽ മാർച്ച് 25 വരെയുള്ള കണക്കുകൾ അനുസരിച്ച് ജില്ലയിൽ 739 തീപിടുത്തമാണ് ഇതുവരെ ഉണ്ടായത്. അശ്രദ്ധ...









































