തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്

By Syndicated , Malabar News
Shama-Mohamed
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കുന്നതിനാൽ സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എഐസിസി വക്‌താവ്‌ ഷമാ മുഹമ്മദ്. തനിക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ, ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും ഷമ പറഞ്ഞു. ഷമാ മുഹമ്മദിന് ഇരട്ട വോട്ട് ഉണ്ടെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.

‘പ്രതിപക്ഷ രമേശ് ചെന്നിത്തല ഇവിടെ ഒരുപാട് കള്ളവോട്ടുണ്ടെന്ന് പറഞ്ഞത് ശരിയാണ്. എന്റെ മേലുള്ള ആരോപണം തെളിയിക്കാന്‍ പിണറായി വിജയനോടും എംവി ജയരാജനോടും പറയുന്നു.’ തെളിവ് കാണിച്ചാല്‍ മറുപടി പറയാമെന്നും ഷമ വ്യക്‌തമാക്കി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിൽ ഷമാ മുഹമ്മദിന് ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോപണം.

89ആം ബൂത്തിലെ 532ആം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് ഉള്ളത്. ഇതേ ബൂത്തിലെ 125ആം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെപി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമക്കെതിരെ നടപടി എടുക്കുമോയെന്നും ജയരാജൻ ചോദിച്ചു.

Read also: ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE