ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്

By Staff Reporter, Malabar News
shafi-Parambil-mla-about-mg-university
ഷാഫി പറമ്പിൽ എംഎൽഎ
Ajwa Travels

കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ വ്യക്‌തിയാണ് എന്ന് വാർത്താ സമ്മേളനത്തിൽ തെറ്റായി പരാമർശം നടത്തി എന്നാണ് കേസ്.

അഡ്വ. ഒജി പ്രേമരാജൻ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സംയോജിത വികാസത്തെ സംബന്ധിച്ച ക്ളാസ് സംഘടിപ്പിച്ചില്ലെന്നും എംഎൽഎ തെറ്റായി പ്രസ്‌താവിച്ചതായി ഹരജിയിൽ പറയുന്നു. മാത്രവുമല്ല ഷാഫി പറമ്പിൽ പിന്നീട് വാർത്താസമ്മേളനം ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത് അപമാനിച്ചെന്നും സംഭവത്തിൽ ഉചിതമായ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

Malabar News: അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE