അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി

By Team Member, Malabar News
postal voting
Representational image
Ajwa Travels

വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ളവർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള കേന്ദ്രങ്ങൾ സജ്‌ജീകരിച്ചു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ള അവശ്യ സേവന ജീവനക്കാർക്കും വോട്ടിംഗ് കേന്ദ്രങ്ങൾ സ്‌ഥാപിച്ചിട്ടുണ്ട്.

കൽപറ്റ മണ്ഡലത്തിൽ ഉള്ളവർക്ക് കൽപറ്റ എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിലും, മാനന്തവാടി മണ്ഡലത്തിൽ ഉള്ളവർക്ക് ട്രൈസം ഹാളിലും, ബത്തേരി  മണ്ഡലത്തിൽ ഉള്ളവർക്ക് താലൂക്ക് ഓഫീസ് സമ്മേളന ഹാളിലുമാണ് തപാൽ വോട്ട് ചെയ്യാനുള്ള കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

തപാൽ വോട്ടിന് അപേക്ഷിച്ചിട്ടുള്ള അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ള ആളുകൾ അതാത് മണ്ഡലത്തിലെ വോട്ടിംഗ് കേന്ദ്രങ്ങളിൽ പോയി തപാൽ വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ഈ മാസം 28, 29, 30 ദിവസങ്ങളിലാണ് ഇവർക്ക് തപാൽ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.

Read also : വയനാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്‌റ്റ് പോസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE