വയനാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്‌റ്റ് പോസ്‌റ്റര്‍

By Staff Reporter, Malabar News
maoist poster_wayanad
Ajwa Travels

വയനാട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മാവോയിസ്‌റ്റ് പോസ്‌റ്റര്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയത്ത് ഇന്നലെ രാത്രിയിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്‌ട്രീയത്തിനും ബ്രഹ്‌മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ ജനങ്ങൾ പങ്കാളികളാകണം എന്നുമാണ് പോസ്‌റ്ററിലുളളത്.

കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലർ ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും പോസ്‌റ്ററില്‍ പറയുന്നു. കച്ചവടക്കാരുടെ പേരുള്‍പ്പടെ പരാമര്‍ശിച്ചിട്ടുമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തൊണ്ടനാട് പോലീസ് അറിയിച്ചു.

Malabar News: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE